കടല്‍ രക്ഷാ ഗാര്‍ഡുമാരെ നിയമിക്കുന്നു

Share:

കോഴിക്കോട് : ട്രോളിംഗ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ കരാർ / ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അപേക്ഷകര്‍ 25 നും 40 നും മദ്ധ്യേ പ്രായമുളളവര്‍ ആയിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുളളവര്‍ക്കും ട്രെയിനിംഗ് ലഭിച്ചവര്‍ക്കും മുന്‍ഗണന. താല്‍പര്യമുളളവര്‍ മെയ് 23 ന് രാവിലെ 10 മണിക്ക് ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തില്‍ ബയോഡാറ്റ, പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍ – 0495 2414074.

Share: