കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ പ​രീ​ക്ഷ

249
0
Share:

കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ്, ഇ​ന്‍കം ടാ​ക്‌​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, ഡി​വി​ഷ​ണ​ല്‍ അ​ക്കൗണ്ടന്‍റ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2, ഓ​ഡി​റ്റ​ര്‍, ജൂ​ണി​യ​ര്‍ അ​ക്കൗണ്ട​ന്‍റ്, ടാ​ക്‌​സ് അ​സി​സ്റ്റ​ന്‍റ്, അ​പ്പ​ര്‍ ഡി​വി​ഷ​ന്‍ ക്ലാ​ര്‍ക്ക്, കം​പ​യി​ല​ര്‍ എന്നീ ത​സ്തി​ക​ക​ളി​ൽ നിയമിക്കുന്നതിനായുള്ള കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ പ​രീ​ക്ഷക്ക് അപേക്ഷ ക്ഷണിച്ചു. . ബി​രു​ദ​ധാ​രി​ക​ള്‍ക്കു അപേക്ഷിക്കാം. ഗ്രൂ​പ്പ് ബി,​സി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഒ​ഴി​വു​ക​ള്‍. ട​യ​ര്‍ വ​ണ്‍, ട​യ​ര്‍ ടു ​എ​ന്നി​ങ്ങനെ രണ്ടു​ഘ​ട്ട​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.
ടയര്‍ വണ്‍ പരീക്ഷ 2020 മാര്‍ച്ച് രണ്ടു മുതല്‍ മാര്‍ച്ച് 11 വരെ നടത്തും.

യോ​ഗ്യ​ത: കം​പ​യി​ല​ര്‍, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍, ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2 ത​സ്തി​ക ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് ബി​രു​ദം /​ ത​ത്തു​ല്യം യോ​ഗ്യ​ത .
അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കു കം​പ്യൂ​ട്ട​ര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
കം​പ​യി​ല​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് / മാ​ത്ത​മാ​റ്റി​ക്‌​സ് / ഇ​ക്ക​ണോ​മി​ക്‌​സ് നി​ര്‍ബ​ന്ധ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം.

സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ് 2 ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ബി​രുദമാണ് യോഗ്യത. അ​ല്ലെ​ങ്കി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ഷ​യ​മാ​യി പ​ഠി​ച്ച് മാ​ത്ത​മാ​റ്റി​ക്‌​സ്/​ഇ​ക്ക​ണോ​മി​ക്‌​സ്/​കൊ​മേ​ഴ്‌​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മൊ​രു ബി​രു​ദം.

ഇ​ന്‍സ്‌​പെ​ക്ട​ര്‍ (സെ​ന്‍ട്ര​ല്‍ എ​ക്‌​സൈ​സ്/​എ​ക്‌​സാ​മിന​ര്‍/ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍/​ഇ​ന്‍സ്‌​പെ​ക്ട​ര്‍/ സ​ബ്ഇ​ന്‍സ്‌​പെ​ക്ട​ര്‍) ത​സ്തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കു മി​ക​ച്ച ശാ​രീ​രി​ക യോ​ഗ്യ​ത​ക​ള്‍ വേ​ണം.

പു​രു​ഷ​ന്‍മാ​ര്‍ക്ക് ഉ​യ​രം 157.5 സെ​മീ, നെ​ഞ്ച​ള​വ് 81 സെ​മീ, അ​ഞ്ചു സെ​മീ വി​കാ​സം. 15 മിനി​റ്റി​ല്‍ 1.6 കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം. 30 മിനി​റ്റി​ല്‍ എ​ട്ടു കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലിം​ഗ് എ​ന്നീ ശാ​രീ​രി​ക യോ​ഗ്യ​താ പ​രീ​ക്ഷ​ക​ള്‍ ന​ടത്തും. ​വനി​ത​ക​ള്‍ക്കു 152 സെ​മീ ഉ​യ​ര​വും 48 കി​ലോ​ഗ്രാം ശ​രീ​ര​ഭാ​ര​വും വേ​ണം.

നി​ല​വി​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി.
2020 ജനു​വ​രി ഒ​ന്ന് അ​ടി​സ്ഥാന​മാ​ക്കി യോ​ഗ്യ​ത ക​ണ​ക്കാ​ക്കും.
2020 ഫെ​ബ്രു​വ​രി 14ന് 15 ​വ​ര്‍ഷം സ​ര്‍വീ​സു​ള്ള പ​ത്താം ക്ലാ​സ് പാ​സായ ​വി​മു​ക്ത ഭ​ട​ന്‍മാ​ര്‍ക്കു ഗ്രൂ​പ്പ് സി ​ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.

പ്രാ​യം: 2020 ജനു​വ​രി ഒ​ന്ന് അ​ടി​സ്ഥാന​മാ​ക്കി പ്രാ​യം ക​ണ​ക്കാ​ക്കും.

അ​പേ​ക്ഷാ​ഫീ​സ്: 100 രൂപ. സ്ത്രീ​ക​ള്‍/​പ​ട്ടി​ക​വി​ഭാ​ഗം/​വി​ക​ലാം​ഗ​ര്‍/​വി​മു​ക്ത​ഭ​ട​ന്മാ​ര്‍ക്ക് ഫീ​സി​ല്ല.
ഓ​ഫ്‌​ലൈനാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ സെ​ന്‍ട്ര​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഫീ ​സ്റ്റാ​മ്പ് മു​ഖേന മാ​ത്രം ഫീ​സ​ട​യ്ക്കു​ക. മ​റ്റു​ള്ള​വ സ്വീ​ക​രി​ക്കി​ല്ല. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​വ​ര്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വ​ഴി ഫീ​സ​ട​യ്ക്ക​ണം.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍: തി​രു​വന​ന്ത​പു​രം, കൊ​ച്ചി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​യ്ക്കു കേ​ന്ദ്ര​മുണ്ട്. ബംഗളൂരു‍, മം​ഗ​ലാ​പു​രം, ഗു​ല്‍ബ​ര്‍ഗ, ധ​ര്‍വാ​ര്‍ എ​ന്നി​വ​യാ​ണ് അ​ടു​ത്തു​ള്ള മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍.

തെ​ര​ഞ്ഞെ​ടു​പ്പ്:
1. ഒ​ന്നാം ഘ​ട്ടം എ​ഴു​ത്തു പ​രീ​ക്ഷ (ഒ​ബ്ജ​ക്ടീ​വ്), 2. രണ്ടാം ​ഘ​ട്ടം എ​ഴു​ത്തു പ​രീ​ക്ഷ(​ഒ​ബ്ജ​ക്ടീ​വ്) 3. മൂന്നാം ഘ​ട്ട​ത്തി​ല്‍ ഇ​ന്‍റ​ര്‍വ്യൂ/​പേ​ഴ്‌​സ​ണാ​ലി​റ്റി ടെ​സ്റ്റ് കം​പ്യൂട്ട​ര്‍ പ്രൊ​ഫി​ഷ്യ​ന്‍സി ടെ​സ്റ്റ് അ​ല്ലെ​ങ്കി​ല്‍ സ്‌​കി​ല്‍ ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

അ​പേ​ക്ഷിക്കേണ്ട വി​ധം (​ഓ​ണ്‍ ലൈ​ന്‍): www.ssconline.nic.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേന ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. ഇ​തിനു​ശേ​ഷം വേ​ണം രണ്ടാം ​ഘ​ട്ടം അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​ന്‍. വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നു ഫോം ​ഡൗ​ണ്‍ലോ​ഡ് ചെ​യ്തു പൂ​രി​പ്പി​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍: www.ssconline.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തീയതി: നവംബര്‍ 25.

Share: