ഗവ. ലോ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

എറണാകുളം: ഗവ. ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഓരോ ഒഴിവിലേക്കും നിയമ വിഷയങ്ങളില്‍ ഉണ്ടായേക്കാവുന്ന ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഇനി പറയുന്ന തീയതികളില്‍ ഹാജരാകണം.
നിയമം ഏപ്രില്‍ 28-ന് രാവിലെ 9.30 നും ഇംഗ്ലീഷ് 28-ന് ഉച്ചയ്ക്ക് 1.30 നും കൊമേഴ്‌സ് 29-ന് രാവിലെ 9.30 നും മലയാളം 29-ന് ഉച്ചയ്ക്ക് 1.30 നും ഹിന്ദി 29-ന് ഉച്ചയ്ക്ക് 2.30 നും ഇന്റര്‍വ്യൂ നടക്കും.