ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്
കോഴിക്കോട് : ജില്ലാ ബീച്ച് ഗവ. സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ്സ്മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും.
അപേക്ഷകര്‍ക്ക് 2022 ഡിസംബര്‍ 31നു 17 വയസ്സില്‍ കുറയുവാനോ, 27 വയസ്സില്‍ കൂടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
അപേക്ഷാഫോറവും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ (www.dhskerala.gov.in) ലഭ്യമാണ്. അപേക്ഷാഫീസ് പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 75 രൂപയും, മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 250 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ അപേക്ഷ ൻറെ പേരില്‍ ട്രഷറിയില്‍ അടക്കണം. ആയതിൻറെ ഒറിജിനല്‍ ചെലാന്‍ അപേക്ഷയോടൊപ്പം നല്‍കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രിന്‍സിപ്പൽ, ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, ബീച്ച് റോഡ്, ബീച്ച് (പോസ്റ്റ്), കോഴിക്കോട്- 673032 എന്ന വിലാസത്തില്‍ ജൂലൈ 30ന് വൈകീട്ട് അഞ്ചിന് ലഭിക്കത്തക്കവിധം അയക്കണം.
ഫോണ്‍: 0495- 2365977.