ജർമനിയിൽ നഴ്‌സ്‌ : 300 ഒഴിവുകൾ

Share:

തിരുഃ നോർക്ക റൂട്ട്‌സിൻറെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമനിയിലേക്ക്‌ നഴ്‌സിങ്‌ റിക്രൂട്ട്‌മെൻറ്.

300 ഒഴിവുകളാണുള്ളത് .

നോർക്ക റൂട്ട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെൻറ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ ഓപറേഷനും ചേർന്ന്‌ നടപ്പാക്കുന്ന പദ്ധതിയാണ്‌ ട്രിപ്പിൾ വിൻ.

യോഗ്യത: ജനറൽ നഴ്‌സിങ്‌ അല്ലെങ്കിൽ ബിഎസ്‌സി നഴ്‌സിങ്‌.
ജനറൽ നഴ്‌സിങ്‌ മാത്രം ജയിച്ചവർക്ക്‌ മൂന്ന്‌ വർഷ പ്രവൃത്തി പരിചയം നിർബന്ധം. ബിഎസ്‌സി നഴ്‌സിങ്‌, പോസ്‌റ്റ്‌ ബിഎസ്‌സി നഴ്‌സിങ്‌ എന്നിവയുള്ളവർക്ക്‌ പ്രവൃത്തി പരിചയം നിർബന്ധമല്ല.
ഉയർന്ന പ്രായം 39 വയസ്
അഭിമുഖം സെപ്‌തംബറിൽ.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ ജർമൻ ഭാഷാ പരിശീലനം നൽകും.

വിശദവിവരങ്ങൾക്ക്‌ www.norkaroots.org , www.nifl.norkaroots.org കാണുക.

Share: