ജനറൽ നഴ്‌സിംഗ്: ഇൻറർവ്യു ആറിന്

150
0
Share:

കോഴിക്കോട് ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ 2023 അധ്യയന വർഷത്തിലെ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് താൽക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇൻറർവ്യു ഒക്ടോബർ ആറിന് നടക്കും.
മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഹാജരാവണം. ഇതിന് പുറമെ ഹാജരാവേണ്ടവർ: പെൺകുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റിൽ 100 വരെ, ആൺകുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റിൽ 45 വരെ, റിസർവേഷൻ മെറിറ്റ് ലിസ്റ്റിൽ എല്ലാവരും, പെൺകുട്ടികളുടെ എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ 25 വരെ, എസ്.ടി വെയിറ്റിംഗ് ലിസ്റ്റിൽ 10 വരെ, മുസ്ലീം വെയിറ്റിംഗ് ലിസ്റ്റിൽ 32 വരെ, ഈഴവ വെയിറ്റിംഗ് ലിസ്റ്റിൽ 30 വരെ, ഇ ഡബ്ല്യു എസ് വെയിറ്റിംഗ് ലിസ്റ്റിൽ 30 വരെ, വിശ്വകർമ വെയിറ്റിംഗ് ലിസ്റ്റിൽ 10 വരെ, ഒ ബി എച്ച് വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ച് വരെ, ധീവര വെയ്റ്റിംഗ് ലിസ്റ്റിൽ 10 വരെ, ഒ ഇ സി വെയിറ്റിംഗ് ലിസ്റ്റിൽ ആറ് വരെ, ആൺകുട്ടികളുടെ വെയിറ്റിംഗ് എസ്.സി വെയിറ്റിംഗ് ലിസ്റ്റിൽ അഞ്ച് വരെ.
ഇവർ ഇൻറർവ്യുവിനും കായികക്ഷമതാ പരിശോധനക്കുമായി ആവശ്യപ്പെട്ട രേഖകളുടെ അസലുമായി ഒക്ടോബർ ആറിന് രാവിലെ ഒമ്പത് മണിക്ക് പ്രിൻസിപ്പൽ ഇൻചാർജ്, ഗവ. സ്‌കൂൾ ഓഫ് നഴ്‌സിംഗ് മുമ്പാകെ ഹാജരാകേണ്ടതാണ്.

Share: