പൊതുവിജ്ഞാനം
കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷക്ക് മുൻപ് ചോദിച്ചിട്ടുള്ളതും ബിരുദം അടിസ്ഥാനയോഗ്യതയായുള്ള പരീക്ഷകൾക്ക് ആവർത്തിക്കാൻ സാദ്ധ്യതയുള്ളതുമായ ചോദ്യങ്ങളും അവയുടെ ശരി ഉത്തരവുമാണ് താഴെ ചേർത്തിരിക്കുന്നത്. സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് / ഓഡിറ്റർ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ഉപകരിക്കും വിധം കരിയർ ടീം വിദഗ്ദ്ധ സമിതിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
1 . കൗടില്യൻ രചിച്ചതും രാജ്യഭരണം വിശദമായി പ്രതിപാദിക്കുന്നതുമായ സംസ്‌കൃത കൃതി ?
ഉത്തരം: അർത്ഥശാസ്ത്രം
2 . നിയമങ്ങൾക്ക് വ്യാഖ്യാനം നൽകുന്ന സർക്കാർ ഘടകം ?
ഉത്തരം: നീതിന്യായ വിഭാഗം
3 . ലോക്‌സഭ, രാജ്യസഭ, രാഷ്‌ട്രപതി എന്നിവ ഭാരത സർക്കാരിൻറെ ഏത് ഘടകത്തിന്റെ ഭാഗമാണ് ?
ഉത്തരം: നിയമനിർമാണ വിഭാഗം
4 . ഭാരതത്തിൻറെ നിയമനിർമാണ വിഭാഗം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ഉത്തരം: പാർലമെൻറ്
5 .എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ് ?
ഉത്തരം: രാഷ്ട്രപതി , ലോക്‌സഭ , രാജ്യസഭ
6 . ഇന്ത്യൻ പാർലമെൻറിൻ്റെ സംയുക്ത സമ്മേളനം വിളിച്ചുചേർക്കുന്നതാര് ?
ഉത്തരം: രാഷ്ട്രപതി
7 . പാർലമെൻറിൻ്റെ രണ്ട് സമ്മേളനങ്ങൾക്കിടയിൽ പരമാവധി ഉണ്ടാകാവുന്ന ഇടവേളയെത്ര ?
ഉത്തരം: ആറുമാസം
8 . ഇന്ത്യൻ പാർലമെൻറ് ഒരു വർഷം എത്ര തവണ സമ്മേളിക്കുന്നു ?
ഉത്തരം: മൂന്നുതവണ
9 . വർഷത്തിൽ നാലു സമ്മേളനങ്ങൾ വരെ ചേരാറുള്ള പാർലമെൻറിലെ സഭയേത് ?
ഉത്തരം: രാജ്യസഭ
10 . ഇന്ത്യൻ പാർലമെൻറിൻ്റെ സമ്മേളങ്ങൾ ഏതെല്ലാം ?
ഉത്തരം: വർഷകാല സമ്മേളനം, ശീതകാല സമ്മേളനം, വേനൽക്കാല സമ്മേളനം
11 . രണ്ട് സഭകൾക്കിടയിൽ ഒരു ബില്ലിനെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ ചേരുന്ന പ്രത്യേക യോഗത്തിനെ എന്താണ് വിളിക്കുന്നത് ?
ഉത്തരം: സംയുക്ത സമ്മേളനം
12 . പാർലമെൻറിൻ്റെ സംയുക്ത സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരിക്കും ?
ഉത്തരം: ലോക്‌സഭാ സ്പീക്കർ
13. ഇന്ദ്രിയങ്ങളെ കീഴടക്കാത്തവനും ശാസ്ത്രവിരുദ്ധനായി പ്രവർത്തിക്കുന്നവനുമായ ഭരണാധികാരി ഭൂമി മുഴുവൻ വാഴുന്നവനായാലും പൊടുന്നനെ നശിച്ചുപോകും – ഏത് കൃതിയിലെ വാക്കുകളാണിവ ?
ഉത്തരം: അർത്ഥശാസ്ത്രം
14. ഒരു രാഷ്ടത്തിന് അനിവാര്യമായ ഏഴു ഘടകങ്ങളെപ്പറ്റി കൗടില്യൻറെ അർത്ഥശാസ്ത്രത്തിൽ സൂചിപ്പിച്ചി രിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു ?
ഉത്തരം: സപ്‌താംഗങ്ങൾ
15 . ഭാരതത്തിൽ സർക്കാരിൻറെ കാര്യനിർവഹണ വിഭാഗത്തിൻറെ ഭാഗങ്ങൾ എന്തെല്ലാം ?
ഉത്തരം: രാഷ്‌ട്രപതി, ഉപരാഷ്ടപതി , പ്രധാനമന്ത്രി , മന്ത്രിസഭ , ഉദ്യോഗസ്ഥർ
16 . ഭരണഘടനയിലെ ഏതൊക്കെ അനുച്ഛേദങ്ങളാണ് പൗരത്വത്തെപ്പറ്റി പ്രതിപാദിക്കുന്നത് ?
ഉത്തരം: 5 മുതൽ 11 വരെ അനുച്ഛേദങ്ങൾ
17 . പൗരത്വത്തെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗമേത് ?
ഉത്തരം: ഭാഗം – 2
18 . സമഗ്രമായ പൗരത്വ നിയമം ഇന്ത്യയിൽ പാസ്സാക്കിയ വർഷം ?
ഉത്തരം: 1955
18 . എത്ര തരത്തിൽ ഇന്ത്യൻ പൗരത്വം ആർജിക്കാൻ 1955 -ലെ പൗരത്വനിയമം വ്യവസ്ഥ ചെയ്യുന്നു ?
ഉത്തരം: അഞ്ച് തരത്തിൽ
19 . ഏത് തീയതിക്ക് ശേഷം ( തിയതി ഉൾപ്പെടെ) ഇന്ത്യയിൽ ജനിച്ചവരെയാണ് ജന്മനാ ഇന്ത്യൻ പൗരനായി കരുതുന്നത് ?
ഉത്തരം: 1950 ജനുവരി 26
20 . വിദേശ പൗരത്വം സ്വമേധയാ നേടുന്നവർ ഇന്ത്യയിലെ പൗരൻ ആയിരിക്കുന്നതല്ല എന്ന് വ്യക്തമാക്കുന്ന ഭരണഘടന അനുച്ഛേദം ?
ഉത്തരം: അനുച്ഛേദം – 9
21 . ഒരുത്തരവിലൂടെ പൗരൻറെ , പൗരത്വം ഇല്ലാതാക്കാൻ കേന്ദ്ര കേന്ദ്രഗവൺമെൻ്റിന് അധികാരമുള്ളത് പൗരത്വനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ്?
ഉത്തരം: പത്താം വകുപ്പ്
22 . “നിങ്ങൾ രാഷ്‌ടീയത്തിൽ ഇടപെടാതിരുന്നാൽ അതിന്റെ പരിണിത ഫലം നിങ്ങളേക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്” – ആരുടെ വാക്കുകളാണിവ ?
ഉത്തരം: പ്ളേറ്റോ
23 . നാഷണല്‍ ഡിഫന്‍സ് അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു?
ഉത്തരം: ഖടക് വാസല
24 . കേരളത്തില്‍ കുടുംബശ്രീ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന്?
ഉത്തരം: മെയ്17,1998
25 . ശിവരാത്രിക്ക് പ്രസിദ്ധമായ ആലുവ മണൽപ്പുറം ഏത് നദിയുടെ തീരത്താണ് ?
ഉത്തരം: പെരിയാർ
26 . വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത് ?
ഉത്തരം: അമ്പലവയൽ
27 . എസ്. കെ . പൊറ്റക്കാട്, കോഴിക്കോട്ടെ മിഠായിത്തെരുവ് പശ്ചാത്തലമാക്കി രചിച്ച നോവൽ ?
ഉത്തരം: ഒരു തെരുവിൻ്റെ കഥ
28 . കേരള ഗവണ്‍മെന്‍റിന്‍റെ ഗ്ലോബല്‍ ആയുര്‍വ്വേദ വില്ലേജ് പ്രോജക്റ്റിന്‍റെ നോഡല്‍ ഏജന്‍സി?
ഉത്തരം: കിന്‍ഫ്ര
29 . ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം ?
ഉത്തരം: മുക്കുത്തി സമരം
30 . കേരളത്തിലെ ആദ്യത്തെ പൊതുവായനശാല ?
ഉത്തരം: തിരുവനന്തപുരം പൊതുവായനശാല
31 . ഇൻഡ്യയുടെ അറ്റോർണി ജനറൽ ?
ഉത്തരം: കെ.കെ.വേണുഗോപാൽ
32 . കേന്ദ്രഗവൺമെൻറ്റിനെ നിയമപരമായ കാര്യങ്ങളിൽ ഉപദേശിക്കുന്നത് ?
ഉത്തരം: അറ്റോർണി ജനറൽ
33 . രാജ്യത്തെ ഏത് കോടതിയിലും ഹാജരായി കർത്തവ്യനിർവഹണം നടത്താൻ അധികാരമുള്ള ഉദ്യാഗസ്ഥൻ ?
ഉത്തരം: അറ്റോർണി ജനറൽ
34 . ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ ?
ഉത്തരം: എം.സി.സെതൽവാദ്
35 . എല്ലാ വർഷവും ഭരണഘടനയുടെ അനുച്ഛേദം – 112 പ്രകാരം പാർലമെൻ്റിൻ്റെ ഇരുസഭകളിലും വയ്ക്കുന്ന ധനകാര്യപ്രസ്താവനയുടെ പേര് ?
ഉത്തരം: ബജറ്റ്
36 . രാജ്യത്തിൻ്റെ രണ്ടാമത്തെ ലോ ഓഫീസർ എന്നറിയപ്പെടുന്നത് ?
ഉത്തരം: സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ
37 . ആരാണ് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയെ നിയമിക്കുന്നത് ?
ഉത്തരം: രാഷ്രപതി
38 . ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റർ ജനറൽ ?
ഉത്തരം: സി.കെ . ദഫ്‌താരി
39 . നിയമങ്ങൾ നടപ്പിലാക്കുന്ന ഗവൺമെൻ്റിൻ്റെ ഘടകമേത് ?
ഉത്തരം: കാര്യനിർവഹണ വിഭാഗം
40 . കാസർഗോഡ് ഉള്ള ഒരു നദിയുടെ ഉദ്ഭവസ്ഥാനത്തായിരുന്നു ചന്ദ്രഗുപ്‌തമൗര്യൻ അന്ത്യകാലം ചെലവഴിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏത് നദിയുടെ ?
ഉത്തരം: ചന്ദ്രഗിരിപ്പുഴ
41 . ചന്ദ്രഗുപ്തമൗര്യൻറെ പ്രധാനമന്ത്രിയായി തീർന്ന തക്ഷശിലയില അദ്ധ്യപകൻ ?
ഉത്തരം: കൗടില്യൻ
42 . വിദ്യാഭ്യാസം ഏത് തരത്തിലുള്ള സാമൂഹിക നിയന്ത്രണ സംവിധാനത്തിന് ഉദാഹരണമാണ് ?
ഉത്തരം: ഔപചാരിക നിയന്ത്രണം
43 . ആലപ്പുഴ ജില്ലയിൽ എവിടെയാണ് , രാഷ്ട്രീയ കാർട്ടൂണുകളുടെ അഗ്രഗണ്യനായി അറിയപ്പെടുന്ന കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ജന്മസ്‌ഥലം ?
ഉത്തരം: കായംകുളം
44 . മാരാമൺ കൺവെൻഷൻ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായി അറിയപ്പെടുന്നു. കേരളത്തിൽ ഏത് ജില്ലയിൽ ആണ് അത് നടക്കുന്നത് ?
ഉത്തരം: പത്തനംതിട്ട
45 . പത്തനംതിട്ടയിലെ കടമ്മനിട്ട ഗ്രാമം ഏത് അനുഷ്ഠാന കലയ്ക്കാണ് പ്രസിദ്ധം ?
ഉത്തരം: പടയണി
46 .തലശ്ശേരിയിലെ ഗവൺമെൻറ് ബ്രണ്ണൻ കോളേജ് സ്ഥാപിതമായ വർഷം ?
ഉത്തരം: 1862
47 . തിരുവനന്തപുരത്ത് ആദ്യമായി ലോക മലയാള സമ്മേളനം നടന്ന വർഷം ?
ഉത്തരം: 1977
48 . കേരളം സന്ദർശിച്ച ആദ്യത്തെ മാർപാപ്പ ?
ഉത്തരം: ജോൺപോൾ രണ്ടാമൻ (1986 )
49 . ദേശീയ വനിതാകമ്മീഷന്‍റെ ആദ്യത്തെചെയ൪ പേഴ്സണ്‍ ?
ഉത്തരം: ജയന്തി പട്നായിക്
50. ലോകപ്രശസ്തമായ ഗ്രീന്‍പീസ് സംഘടനയുടെ ആസ്ഥാനം ?
ഉത്തരം: ആംസ്റ്റര്‍ഡാം
പരീക്ഷ എഴുതുന്നതിനുള്ള കഴിവ് സ്വയം പരിശോധിക്കാനും വിലയിരുത്താനും മെച്ചപ്പെടുത്താനും MOCK EXAMINATION പരിശീലിക്കുക . ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/