വനിതകൾക്കയായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
തിരുവനന്തപുരം: സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും (KASE), ഐ.എച്ച്.ആർ.ഡി എറണാകുളം സെന്ററും ചേർന്ന് ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ വനിതകൾക്കയായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു.
എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത
അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർ, എസ് സി / എസ് റ്റി / ഒബിസി, കോവിഡും പ്രളയവും മൂലം ജോലി നഷ്ടപ്പെട്ടവർ, ഏക രക്ഷിതാക്കൾ, ഭിന്നശേഷി കുട്ടികളുടെ അമ്മമാർ, വിധവകൾ, വിവാഹമോചിതർ, ഒറ്റ പെൺകുട്ടിയുടെ അമ്മമാർ എന്നിവർക്കാണ് മുൻഗണന.
കോഴ്‌സുകളിൽ ചേർന്ന് തൊഴിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ 9497804276, 8547020881, 9447488348, 9446255872 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
കെയ്സ് ഫാഷൻ & അപ്പാരൽ മേഖലയിലെ ഇന്ത്യയിലെ പ്രമുഖ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആയ അപ്പാരൽ ട്രെയിനിംഗ് & ഡിസൈൻ സെന്ററുമായി ചേർന്ന് തിരുവനന്തപുരം, കൊച്ചി, കൊല്ലം, കണ്ണൂർ സെന്ററുകൾ മുഖേന വനിതകൾക്കയായി നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലും എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കോഴ്സുകളിൽ ചേർന്ന് തൊഴിൽ പരിശീലനം നേടുവാൻ ആഗ്രഹിക്കുന്നവർ തിരുവനന്തപുരം ജില്ലയിലെ കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിലുള്ള അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെൻററിൻറെ റീജിയണൽ ഓഫീസുമായോ
തിരുവനന്തപുരം: 0471 2706922, 9746271004, 9746853405, 9947610149, കൊല്ലം: 0474- 2747922/7034358798, കൊച്ചി:0484 2544199/9947682345, കണ്ണൂർ:0460 2226110/9961803757 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.