വിമുക്ത ഭടന്മാര്ക്ക് തൊഴിലവസരം

കരസേനയിലെ ഇ.എം.ഇ, നാവികസേന, വ്യോമസേന എന്നിവയില്‍ വിവിധ ടെക്നിക്കല്‍ ട്രേഡുകളില്‍ ജോലി ചെയ്തിരുന്ന വിമുക്തഭടന്മാര്ക്ക് മിസൈല്‍ സിസ്റ്റംസ് ക്വാളിറ്റി അഷുറന്‍സ് ഏജന്‍സിയില്‍ എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം.
ഹൈദരാബാദ്, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, പൂനെ, മുംബൈ, നോയിഡ, ഗാസിയാബാദ് എന്നീ സ്ഥലങ്ങളിലായിരിക്കും നിയമനം.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, സൈനിക സേവനവുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം, ഡയറക്ടര്‍, മിസൈല്‍ സിസ്റ്റംസ് ക്വാളിറ്റി അഷുറന്‍സ് ഏജന്‍സി, ക്വാളിറ്റി സെന്റര്‍ ബില്‍ഡിംഗ്, ഡി.ആര്.ഡി.ഐ, കഞ്ചന്‍ബാഗ് പി.ഒ, ഹൈദരാബാദ് – 500058 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.