ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോഴ്‌സുകള്‍

Share:

കോഴിക്കോട്; സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോഴിക്കോട് സെന്ററില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ കോഴ്‌സുകളിലാണ് പ്രവേശനം.

യോഗ്യത: എസ്.എസ്.എല്‍.സി വിജയം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റര്‍ഹ വിഭാഗങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠനം സൗജന്യം. അര്‍ഹരായവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും.

പ്രോസ്‌പെക്ടസും വിശദവിവരവും www.fcikerala.org ല്‍ ലഭ്യമാണ്. അവസാന തീയതി ആഗസ്റ്റ് 10. വിലാസം: ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗാന്ധി ആശ്രമം, സിവില്‍ സ്റ്റേഷന്‍ പി.ഒ. കോഴിക്കോട് 20. ഫോണ്‍: 0495 2372131, 9142190406, 9745531608.

Share: