ഫയര്‍ സര്‍വീസ് കോളജില്‍ സബ് ഓഫീസർ പഠനം

274
0
Share:

നാ​ഗ്പൂ​രി​ലു​ള്ള നാ​ഷ​ണ​ൽ ഫ​യ​ർ സ​ർ​വീ​സ് കോ​ള​ജി​ൽ സ​ബ് ഓ​ഫീ​സേ​ഴ്സ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക്ഷണിച്ചു. മത്സര പ​രീ​ക്ഷ വ​ഴി​യാ​ണ് പ്രവേശനം.
ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ ഏഴുമാസം ദൈ​ർ​ഘ്യ​മു​ള്ള​താ​ണു കോ​ഴ്സ്.
21 ആ​ഴ്ച കാ​ന്പ​സ് പ​രീ​ശീ​ല​ന​വും 12 ആ​ഴ്ച പ്രാ​യോ​ഗി​ക പ​രീ​ശീ​ല​ന​വു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നാ​ഷ​ണ​ൽ ഫ​യ​ർ സ​ർ​വീ​സ് കോ​ള​ജ്.

ഒ​ക്ടോ​ബ​ർ 13 ന് ​ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, നാ​ഗ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ.

​അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 25 രൂ​പ.
പ്രായം: 2020 ജ​നു​വ​രി ഒ​ന്നി​ന് 18നും 25​നും മ​ധ്യേ . സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ള​വു​ണ്ട്.
യോഗ്യത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം അ​ല്ലെങ്കി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ത്രി​വ​ത്സ​ര ഡി​പ്ലോ​മ​.

നി​ശ്ചി​ത ശാ​രീ​രി​ക യോ​ഗ്യ​ത​യും കാ​യി​ക ക്ഷ​മ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം. (ശാ​രീ​രീ​ക യോ​ഗ്യ​ത: പു​രു​ഷ​ന്മാ​ർ​ക്ക് ഉ​യ​രം 165 സെ​ന്‍റീ മീ​റ്റ​ർ, നെ​ഞ്ച​ള​വ് 81 സെ​ന്‍റീ മീ​റ്റ​ർ, തൂ​ക്കം 50 കി​ലോ​ഗ്രാം. സ്ത്രീ​ക​ൾ​ക്ക് ഉ​യ​രം 157 സെ​ന്‍റീ മീ​റ്റ​ർ, , തൂ​ക്കം 46 കി​ലോ​ഗ്രാം.) ആ​കെ 30 സീ​റ്റു​ക​ൾ.
പൂ​ർ​ണ​മാ​യും റെ​സി​ഡ​ൻ​ഷ്യ​ൽ രീ​തി​യി​ലു​ള്ള​താ​ണു കോ​ഴ്സ്.
ഓ​ണ്‍​ലൈ​നാ​യി സെ​പ്റ്റം​ബ​ർ 29ന​കം അ​പേ​ക്ഷി​ക്ക​ണം.
കൂടുതൽ വിവരങ്ങൾ www.nfscnagpur.nic.in എന്ന വെ​ബ്സൈ​റ്റിൽ ലഭിക്കും.

Share: