ഫയർ ഓപ്പറേറ്റർ: 706 ഒഴിവുകൾ
ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് ഫയർ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി ഫയർ സർവീസിൽ ഫയർ ഓപ്പറേറ്റർ തസ്തികയിൽ 706 ഒഴിവുകളാണുള്ളത്. പുരുഷൻമാർക്ക് മാത്രം ഉള്ള ഒഴിവുകളാണ്.
യോഗ്യത: പത്താംക്ലാസ് വിജയം. ഹെവി ഡ്യൂട്ടി വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം . നീന്തൽ അറിയാവുന്നവർക്കും സാങ്കേതിക യോഗ്യതയുള്ളവർക്കും മുൻഗണ ലഭിക്കും. ചീഫ് ഫയർ ഓപ്പറേറ്ററുടെ കീഴിൽ നടത്തുന്ന ആറുമാസത്തെ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമായിരിക്കും നിയമനം. ട്രെയിനിംഗ് കാലത്ത് സ്റ്റൈപ്പൻഡായിരിക്കും ലഭിക്കുക.
ശാരീരിക യോഗ്യത: ഉയരം- 165 സെമീ. ഭാരം- കുറഞ്ഞത് 50 കിലോഗ്രാം. നെഞ്ചളവ് 81 സെമീ. നെഞ്ചളവ് വികാസം 86.5 സെമീ. കാഴ്ച: 6/6. കണ്ണട ധരിച്ചവരും കോങ്കണ്ണ്, പരന്നപാദം, മുട്ടുതട്ട് എന്നിവയും മറ്റു ശാരീരിക വൈകല്യങ്ങളും ഉള്ളവരെ പരിഗണിക്കില്ല.
ശമ്പളം: 5,200- 20,200 രൂപ.
പ്രായം: 27 വയസ്. കായികരംഗത്ത് മികവ് തെളിയിച്ചവർക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവ് ലഭിക്കും
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഡൽഹിയിലായിരിക്കും പരീക്ഷ നടത്തുക.
www.dssbonline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ www.dssb.delhi.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അവസാന തീയതി: നവംബർ 06.