ഫീൽഡ് വർക്കർ കം കേസ് വർക്കർ

286
0
Share:

മലപ്പുറം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 30ന് രാവിലെ 10.30ന് മലപ്പുറം മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ വച്ച് നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാകേണ്ടതാണ്.

എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജിയിലോ, സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.

പ്രതിമാസ വേതനം: 16,000 രൂപ

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം

ഫോൺ: 0471 2348666 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.

keralasamakhya@gmail.com, www.keralasamakhya.org

Share: