റിസര്‍ച്ച് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിലെ ചരിത്രരേഖകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വകുപ്പില്‍ സൂക്ഷിച്ചിട്ടുളള രേഖകള്‍ പരിശോധിച്ച് വിഷയാടിസ്ഥാനത്തില്‍ രേഖകള്‍ തെരഞ്ഞെടുത്ത് പുസ്തകം തയ്യാറാക്കുന്നതിന് 300 പേജില്‍ കവിയാതെ പുസ്തകം ഒന്നിന് 50,000 രൂപ നിരക്കില്‍ ഫെല്ലോഷിപ്പ് നല്‍കും. ചരിത്രത്തിലോ മലയാളത്തിലോ പുസ്തകങ്ങള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളവര്‍ക്കും മുന്‍പരിചയമുളളവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25. അയയ്‌ക്കേണ്ട വിലാസം: ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റ്, നളന്ദ, തിരുവനന്തപുരം -3 ഫോണ്‍ 0471 -2311547, 9497269556, keralaarchives@gmail.com