ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി: താത്കാലിക ഒഴിവ്

തിരുഃ കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി, സ്‌റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈൻ എന്നീ ട്രേഡുകളിൽ വിവിധ വിഭാഗങ്ങളിലേക്ക് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 23ന് 9.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.