ഫാക്ടില്‍ 148 അപ്രന്‍റിസ്: 148 ഒ ഴിവുകൾ
എഫ്.എ.സി.ടി യില്‍ അപ്രന്‍റിസ് ആക്റ്റ് പ്രകാരം പരിശീലനം നല്‍കുന്നതിന് ഉദ്യോഗാര്‍ത്ഥികകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.. താഴെപറയുന്ന വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
1. ടെക്നിക്കല്‍ അപ്രന്‍റിസ് (1 വര്‍ഷം)
യോഗ്യത: സിവില്‍, കമ്പ്യൂട്ടര്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് &
ഇന്‍സ്ട്ട്രുമെന്‍റേഷന്‍, ഇന്‍സ്ട്രുമെന്‍റ്ടെക്നോളജി, ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് എന്നിവയിലുള്ള പൊളി ടെക്നിക് ത്രിവത്സര ഡിപ്ലോമ.
ഡിപ്ലോമ പസായത്തിനു ശേഷം 31.3.2018 നു മൂന്നു വര്‍ഷം കവിയാന്‍ പാടില്ല.
പ്രായ പരിധി: 2018 ജനുവരി 1 നു 23 വയസ് കവിയരുത്.
2. ട്രേഡ് അപ്രന്‍റിസ് (ഒന്നര വര്‍ഷം)
എ) അറ്റന്‍ഡന്‍റ് ഓപ്പറേറ്റര്‍-കെമിക്കല്‍ പ്ലാന്‍റ്(എ.ഒ.സി.പി)
യോഗ്യത: ബി.എസ്.സി കെമിസ്ട്രി, ഫിസിക്സ് & മാത്തമാറ്റിക്സ് (ഉപവിഷയം)
പ്രായപരിധി: 2018 ജനുവരി 1 നു 25 വയസ് കവിയരുത്.
ബി) ഫിറ്റര്‍, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്, വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്), കോപ്പ (സി.ഒ.പി.എ), കാര്‍പ്പെന്‍റര്‍, മക്ക്നിക് (ഡീസല്‍) പരിശീലന കാലാവധി:(ഫിറ്റര്‍, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യന്‍, മെക്കാനിക്
മോട്ടോര്‍ വെഹിക്കിള്‍, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്, വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്), കോപ്പ (സി.ഒ.പി.എ) എന്നീ ട്രേഡുകളില്‍ ഒരു വര്‍ഷം.
രണ്ടു വര്‍ഷം (കാര്‍പ്പെന്‍റര്‍, മെക്കാനിക്, (ഡീസല്‍) ട്രേഡുകളില്‍ രണ്ട് വര്‍ഷം.
യോഗ്യത: അതാത് ട്രേഡുകളില്‍ ഉള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്,
അതാത് ട്രേഡുകളില്‍ ഐ.ടി.ഐ, ഐ.ടി.സി പാസായിരിക്കണം. (എന്‍.സി.വിടി അംഗീകൃതം)
പ്രായപരിധി: 2018 ജനുവരി 1 നു 23 വയസ് കവിയരുത്.
മേല്‍പ്പറഞ്ഞ യോഗ്യത ഉള്ള അപേക്ഷകര്‍ മാത്രം പട്ടികയില്‍ പറയുന്ന തീയതികളില്‍ ഏലൂര്‍ ഉദ്യോഗമണ്ഡലിലുള്ള ഫാക്റ്റ് ട്രെയിനിംഗ് സെന്‍ററില്‍ നേരിട്ട എഴുത്ത് പരീക്ഷക്ക് എത്തണം.മുന്‍കൂട്ടി അപേക്ഷിക്കേണ്ടതില്ല.
മുകളില്‍ പറഞ്ഞിരിക്കുന്ന ട്രേഡ്/ഡിസിപ്ലിന്‍ ഉള്ളവര്‍ മാത്രമേ പരീക്ഷയില്‍ പങ്കെടുക്കേണ്ടതുള്ളൂ. മറ്റ് ഡിപ്ലോമകളോ തുല്യ ഡിപ്ലോമകളോ
പരിഗണിക്കുന്നതല്ല. അസ്സല്‍ സര്‍ട്ടിഫിക്കറ്റ്/പ്രോവിഷണല്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ക്ക് മാത്രമേ എഴുത്ത് പരീക്ഷയില്‍
പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. എസ്.സി/എസ്.ടി/ഒ.ബി.സി /അംഗപരിമിതി വിഭാഗത്തിലുള്ളവര്‍ നിയമാനുസൃത വയസ്സിളവിന് അര്‍ഹാരയിരിക്കും.
അംഗപരിമിതവിഭാഗത്തിലുള്ളവരെ കോപ്പ (സി.ഒ.പി.എ)/ഡിപ്ലോമ കമ്പ്യൂട്ടര്‍ അപ്രന്‍റിസിന് പരിഗണിക്കൂ.)
എഴുത്ത് പരീക്ഷക്ക് ഹാജരാക്കുന്നവര്‍ താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി
നേരിട്ട് ഹാജരാകുക.
1. ജനന തീയതി തെളിയിക്കുന്ന എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്,
2. നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും.
3. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (2)
4. എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ നോണ്‍ ക്രീമിലെയര്‍
സര്‍ട്ടിഫിക്കറ്റും, (തഹസില്‍ദാറില്‍ കുറയാത്ത റാങ്കിലുള്ള ഓഫീസറില്‍ നിന്നും 6 മാസത്തിനുള്ളില്‍ ലഭിച്ചത്)
5. അംഗപരിമിതര്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ്.
ഡിപ്ലോമ അപേക്ഷകര്‍ അപ്രന്‍റിസ് ട്രെയിനിംഗ് ബോര്‍ഡിന്‍റെ (www.mhrdnats.gov.in) എന്ന വെബ്സൈറ്റില്‍ “student” വിഭാഗത്തില്‍ പേര്
രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഐ.ടി.ഐ/ഐ.ടി സി അപേക്ഷകര്‍ റീജണല്‍ ഡയറക്റ്റ റേറ്റ് ഓഫ് അപ്രന്‍റിസ് ട്രെയിനിങ്ങിന്‍റെ
(www.ncvtmis.gov.in/www.aprenticeship.gov.in) വെബ്സൈറ്റില്‍ “Apprenticeship Registration” വിഭാഗത്തില്‍ പേര് രജിസ്റ്റര്‍
ചെയ്തിരിക്കണം. നാഷണല്‍ അപ്രന്‍റിസ് ട്രെയിനിംഗ് രാജിസ്ട്രേഷന്‍ നമ്പര്‍ ഉള്ളവരെ മാത്രമേ പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളൂ.
1 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് എഴുത്ത് പരീക്ഷ ഏലൂര്‍ ഉദ്യോഗമണ്ഡലിലുള്ള ഫാക്റ്റ് ട്രെയിനിംഗ് സെന്‍ററിലാണ് നടത്തുക.
മാര്‍ക്കിനു പകരം ഗ്രേഡ് (സി.ജി.പി.എ) ലഭിച്ചിട്ടുള്ള ഡിപ്ലോമ അപേക്ഷകര്‍, ഗ്രെഡിന്‍റെ ശതമാനമാക്കി മാത്തുന്നതിനു അതാത്
സര്‍വകലാശാലകല്‍/ബോഡുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് യു.പി.എസ്.സി യുടെ സി.ജി.പി.എ കണ്‍വേര്‍ഷന്‍ ഫോര്‍മുല ബാധകമായിരിക്കും.
ഫാക്റ്റ് ജീവനക്കാരുടെ ആശ്രിതര്‍, എഴുത്ത് പരീക്ഷക്ക് വരുമ്പോള്‍ എച്ച്.ആര്‍.ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്നുള്ള ആശ്രിത സര്‍ട്ടിഫിക്കറ്റ്
കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.fact.co.in എന്ന സൈറ്റ് കാണുക.