മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം

തിരുഃ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് ധനസഹായം നൽകുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന യത്നം പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
PSC, UPSC, BANK, RRB, UGC/NET/JRF, CAT/MAT തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ധനസഹായത്തിനായി ജില്ലാ സാമൂഹ്യനീതി ഓഫീസർ, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ അപേക്ഷ നൽകാം.
അപേക്ഷാ ഫോമിനും പദ്ധതിയുടെ മാർഗ നിർദ്ദേശങ്ങൾ ‘ സംബന്ധിച്ച വിശദാംശങ്ങൾക്കുമായി sjd.kerala.gov.in സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 0471 2343241.