Exam Centres for ബി.കോം (എസ്.ഡി.ഇ).

Share:

വിദൂരവിദ്യാഭ്യാസ വിഭാഗം 23ന് തുടങ്ങുന്ന അവസാന വര്‍ഷ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ത്രീമെയിന്‍) പരീക്ഷയ്ക്ക് കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളേജ്, കണ്ണൂര്‍ മട്ടന്നൂര്‍ കോണ്‍കോര്‍ഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തൃശ്ശൂര്‍ തരമല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ആവശ്യപ്പെട്ട സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ എം.സി. വര്‍ഗ്ഗീസ് ആര്‍ട്‌സ് & സയന്‍സ് കോളേജില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം. മറ്റ് പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമില്ല.

ബി.എ.എസ്.എല്‍.പി പരീക്ഷ
ജൂണ്‍ ഏഴിന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി പരീക്ഷയ്ക്ക് പിഴകൂടാതെ 24വരെ ഫീസ് അടയ്ക്കാം.
ജൂണ്‍ 28ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ എട്ട് വരെ ഫീസ് അടയ്ക്കാം.

പുതുക്കിയ ബി.എസ്സി പ്രാക്ടിക്കല്‍ ടൈംടേബിള്‍
ആറാം സെമസ്റ്റര്‍ ബി.എസ്സി സുവോളജി, ബയോകെമിസ്ട്രി (സി.ബി.സി.എസ്) എന്നിവയുടെ പ്രാക്ടിക്കല്‍ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

എം.എച്ച്.ആര്‍.എം സമ്പര്‍ക്ക ക്ലാസുകള്‍
വിദൂരവിദ്യാഭ്യാസ വിഭാഗവും തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രവും സംയുക്തമായി നടത്തുന്ന എം.എച്ച്.ആര്‍.എം രണ്ടാംവര്‍ഷ ക്ലാസുകള്‍ ജൂണ്‍ എട്ടിന് തുടങ്ങും. ഒന്നാം പാദം ജൂണ്‍ എട്ട് മുതല്‍ 21 വരെയും രണ്ടാം പാദം ജൂലായ് 11 മുതല്‍ 22 വരെയും നടത്തും. അസൈന്‍മെന്റുകള്‍ പിഴകൂടാതെ സപ്തംബര്‍ ഒന്ന് വരെ സമര്‍പ്പിക്കാം. പ്രോജക്ടുകള്‍ പിഴകൂടാതെ ഒക്ടോബര്‍ 31 വരെയും സ്വീകരിക്കും. ക്ലാസുകള്‍ പി.എം.ജി.യിലെ സി.എ.സി.ഇ.ഇ ഓഫീസില്‍ നടത്തും.

ബി.ബി.എ (എസ്.ഡി.ഇ) ടൈംടേബിള്‍
വിദൂരവിദ്യാഭ്യാസ വിഭാഗം 24 മുതല്‍ 28 വരെ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി.ബി.എ പരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും.

ബി.ടെക് ടൈംടേബിള്‍
മെയ്/ജൂണില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം, 2008 സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

എം.ബി.എ. ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം 2015 മെയ്/ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2014-2016 ബാച്ച്) പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍.

പിഎച്ച്.ഡി കോഴ്‌സ് വര്‍ക്ക് : പുനഃപരിശോധന
ഫിബ്രവരിയില്‍ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വര്‍ക്ക് (ഡിസംബര്‍ 2015 സെഷന്‍) പരീക്ഷയുടെ പുനഃപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഓരോ പേപ്പറിനും 500 രൂപ ഫീസ് അടച്ച് കാര്യവട്ടം സി.എസ്.എസ്. ഓഫീസില്‍ എത്തിക്കണം.

Share: