ഒരാൾ വീട്ടിലേക്ക് വന്നാൽ …

Share:
Interview tips
  • പ്രൊഫ. ബലറാം മൂസദ്

(രാജന്‍റെ വീട്ടില്‍ ഒരാള്‍ വന്നിരിക്കയാണ്‌)

Visitor: Good morning. Is this Mr. Rajan’s house? (ഗുഡ്മോണിങ്ങ്. ഈസ് ദിസ് മിസ്റ്റര്‍ രാജന്‍സ് ഹൌസ്?) ഗുഡ്മോണിങ്ങ്. ഇതാണോ മി.രാജന്‍റെ വീട്?

Rajan: Yes. I am Rajan, Please take your seat.(യെസ് അയം രാജന്‍. പ്ലീസ് ടേയ്ക്ക് യുവര്‍ സീറ്റ്‌)
അതെ. ഞാന്‍ തന്നെയാണ് രാജ൯ ഇരിക്കൂ

Visitor: Thank you (താങ്ക് യു)
[വന്നയാള്‍ ഇരിക്കുന്നു]

Rajan: Well, what can I do for you? (വെല്‍,വാട്ട് കേനൈ ഡൂ ഫോര്‍യൂ?)

[ഇതിനെ ശരിക്കു തര്‍ജ്ജമ ചെയ്താല്‍ “എനിക്ക് താങ്കള്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയും?” എന്നു വരും.

പക്ഷെ, അങ്ങിനെ മലയാളത്തില്‍ ആരും ചോദിക്കാറില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും ഇതാണ് തന്നെ കാണാന്‍ വന്ന ഒരാളോടു ആദ്യംചോദിക്കുക. ഹിന്ദിയില്‍ “മേ ആപ്കൊ ക്യാസേവാ കരൂം?” എന്നുചോദിക്കുന്നു]

Visitor: I am looking for a house to stay. I was told that you have a house to let. (അയം ലുക്കിങ്ങ്ഫോര്‍ എ ഹൌസ് ടു സ്റ്റെ. ഐ വാസ് ടോള്‍ഡ്‌ ദേറ്റ് യു ഹേവ്‌ എ ഹൌസ്‌ ടു ലെറ്റ്‌)
ഞാന്‍ താമസിക്കാ൯ ഒരു വീട് തിരക്കിനടക്കയാണ്. നിങ്ങളുടെ ഒരു വീട് വാടകയ്ക്കുകൊടുക്കാനുണ്ടെന്ന് ആരോപറഞ്ഞു.

Rajan: Well, I have a house let. But I don’t know whether it will suit your needs.(വെല്‍, ഐ ഹേവ്‌ എ ഹൌസ് ടു ലെറ്റ്‌. ബട്ട്‌ ഐ ഡോണ്‍ട് നോ വെദ൪ ഇറ്റ്‌ വില്‍ സ്യൂട്ട് യ്വനീഡ്സ്)

എന്‍റെ ഒരു വീട് വാടകയ്ക്ക് കൊടുപ്പാനുണ്ടെന്നത് ശരിയാണ്. പക്ഷെ അത് നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമാണോ എന്നെനിക്കു പറയാനാവില്ല.

Visitor: Well, I have some idea of your house. I think it will suit your needs.(വെല്‍ ഐ ഹേവ്‌ സം ഐഡിയാ ഓഫ് യ്വഹൌസ്. ഐ തിങ്ക്‌ ഇറ്റ്‌ വില്‍ സ്യൂട്ട് മൈ നീഡ്സ്)

നിങ്ങളുടെ വീടിനെ ക്കുറിച്ച് എനിക്ക് ഏതാണ്ട് ഒരു ഐഡിയ ഉണ്ട്. എന്‍റെ ആവശ്യങ്ങള്‍ക്ക് അതു മതിയവു മെന്നാണ് ഞാ൯ കരുതുന്നത്.

Rajan: Will you be staying with family?( വില്‍ യു ബി സ്റ്റെയിങ്ങ് വിത്ത്‌ ഫേമിലി )

നിങ്ങള്‍ കുടുംബസമേതമാണോ താമസിക്കുന്നത് ?

Visitor:Yes, With family. But family means only my wife and myself.(യെസ്, വിത്ത്‌ ഫേമിലി. ബട്ട്‌ ഫേമിലി മീന്‍സ്‌ ഒണ്‍ലി മൈ വൈഫ്‌ ഏന്‍ഡ് മൈസല്‍ഫ്.)

അതെ, കുടുംബത്തോടു കൂടി . പക്ഷെ കുടുംബം എന്നു പറഞ്ഞാല്‍ എന്‍റെ ഭാര്യയും ഞാനും മാത്രമേയുള്ളൂ.

Rajan: Don’t you wish to see the house? (ഡോണ്‍ട് യു വിഷ് ടു സീ ദ ഹൌസ് )

വീടു കാണണമെന്നില്ലേ, നിങ്ങള്‍ക്ക്?

Visitor: Yes, if it is not inconvenient (യെസ് ഈഫ് ഇറ്റീസ് നോട് ഇന്‍കണ്‍വീനിയന്‍റ്)

ഉണ്ട്, അസൌകര്യമില്ലെങ്കില്‍

Rajan: Can you come in the evening? It is now time for me to go to the office. (കേന്‍യു കം ഇന്‍ ദ ഈവനിങ്ങ്? ഇറ്റീസ് നൌ ടൈം ഫോര്‍മീ ടു ഗോ ടു ഓഫീസ്‌)

നിങ്ങള്‍ക്ക് വൈകുന്നേരം വരാമോ? എനിക്കിപ്പോള്‍ ഓഫീസില്‍ പോകേണ്ടസമയമാണ്.

Visitor: Oh, yes. Evening what time?(ഓയെസ് ഈവ്‌നിങ്ങ് വാട്ട് ടൈം)

ഓ, വരാമല്ലോ വൈകുന്നേരം എത്രമണിക്ക്?

Rajan: Around six o’clock (എറൗണ്ട് സിക്സോക്ലോക്ക്)

ഏതാണ്ട് ആറുമണിയോടടുത്ത്

Visitor:O.K. I shall come by six. By the way, what will be the rent? (ഓക്കെയ്, ഐഷാള്‍ കം ബൈ സിക്സ്‌. ബൈദ വെയ് വാട്ട്‌ വില്‍ ബി ദ റെന്‍റ് )

ശരി. ഞാന്‍ ആറുമണിക്കെത്താം.കൂട്ടത്തില്‍ ചോദിക്കട്ടെ വാടകയെന്താണ്?

Rajan: First you see the house. Then we will discuss the rent. Isn’t it better that way? (ഫേസ്റ്റ് യു സീ ദ ഹൌസ്, ദെന്‍ വീ വില്‍ ഡിസ്കസ് ദ റെന്റ്. ഈസന്ടിറ്റ് ബെറ്റര്‍ ദേറ്റ് വെയ്)

ആദ്യം നിങ്ങള്‍ വീട് കാണുക. എന്നിട്ട് നമുക്ക് വാടകയുടെ കാര്യം ചര്‍ച്ച ചെയ്യാം..അതല്ലെനല്ലത്?

Visitor: O.K. I will come in the evening then (ഓക്കെയ്, ഐ വില്‍ കം ഇ൯ ദ ഈവ്‌നിങ്ങ് ദെന്‍).

ശരി, അപ്പോള്‍ ഞാ൯ വൈകുന്നേരം വരാം

Rajan: O. K. (ഓക്കെയ്)

( തുടരും )

 

Share: