എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ആ​ർ​മി​യി​ൽ അ​വ​സ​രം

Share:

എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ക​ര​സേ​ന​യി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​നി​ൽ അ​പേ​ക്ഷി​ക്കാം. എ​സ്എ​സ്‌​സി (ടെ​ക്) 62 ൽ ​പു​രു​ഷ​ന്മാ​ർ​ക്ക് 175 ഉം ​എ​സ്എ​സ്‌​സി​ഡ​ബ്ല്യു (ടെ​ക്) 33 ൽ 19 ​ഉം സൈ​നി​ക​രു​ടെ വി​ധ​വ​ക​ൾ​ക്കു​ള്ള ര​ണ്ട് ഒ​ഴി​വു​ക​ളി​ലേ​ക്കു​മാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചിട്ടുള്ളത്

ആ​കെ ഒ​ഴി​വു​കൾ : 196

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ അം​ഗീ​കൃ​ത എ​ൻ​ജി​നി​യ​റിം​ഗ് ടെ​ക്നോ​ള​ജി ബി​രു​ദം/​ത​ത്തു​ല്യം.
അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.
പ​രി​ശീ​ല​നം ആ​രം​ഭി​ച്ച് 12 ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഇ​വ​ർ  യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കേ​ണ്ടി വ​രും.

പ്രാ​യം: എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ക്കാ​ർ​ക്ക്: 20-27 വ​യ​സ്. (1996 ഏ​പ്രി​ൽ ര​ണ്ടി​നും 2003 ഏ​പ്രി​ൽ ഒ​ന്നി​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​ക​ണം.)
വി​ധ​വ​ക​ൾ​ക്കു​ള്ള കൂ​ടി​യ പ്രാ​യ​പ​രി​ധി: 2023 ഏ​പ്രി​ൽ ഒ​ന്നി​ന് 35 വ​യ​സ്.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

ശാ​രീ​രി​ക യോ​ഗ്യ​ത​ക​ൾ: ഉ​യ​രം – കു​റ​ഞ്ഞ​ത്- 157.5 സെ.​മീ., ല​ക്ഷ​ദ്വീ​പു​കാ​ർ​ക്കു ര​ണ്ടു സെ.​മീ. ഇ​ള​വ് ല​ഭി​ക്കും.

കാ​ഴ്ച​ശ​ക്തി: Distant Vision (Corrected) better eye-6/6, Worse eye-6/18. മ​യോ​പ്പി​യ, അ​സ്റ്റി​ഗ്മാ​റ്റി​സം ഉ​ൾ​പ്പെ​ടെ മൈ​ന​സ് 3.5ൽ ​കൂ​ട​രു​ത്.

ചെ​ന്നൈ​യി​ലെ ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യി​ൽ ആയിരിക്കും കോ​ഴ്സ് .

പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം ല​ഫ്റ്റ​ന​ന്‍റ് റാ​ങ്കി​ൽ നി​യ​മ​നം ല​ഭി​ക്കും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾക്ക് : www.joinindianarmy.nic.in
അ​പേക്ഷ ​സ്വീ​ക രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 19.

Share: