എന്‍ജി. ബിരുദധാരികള്‍ക്ക് അവസരം

Share:

ഇന്ത്യന്‍ നേവല്‍ അക്കാദമി ( ഏഴിമല ) യിലെ എക്സിക്യുട്ടീവ്‌ (ജനറല്‍ സര്‍വീസ്/ഇലക്ട്രിക്കല്‍), എന്‍.എ.ഐ സി ബ്രാഞ്ചുകളിലെക്ക് എന്‍ജിനീയറിംഗ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
60% മാര്‍ക്കോടെ എന്‍ജിനീയറിംഗ് പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 108 ഒഴിവുകളുളാണുള്ളത്.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സബ് ലെഫ്റ്റനന്‍റ് പദവിയിൽ നിയമനം ലഭിക്കും.
ടെക്നിക്കല്‍ ബ്രാഞ്ചുകാര്‍ക്ക് 22 ആഴ്ചയും എക്സിക്യുട്ടീവ്‌ ബ്രാഞ്ചുകാര്‍ക്ക് 44 ആഴ്ചയും നീളുന്ന പരിശീലന മുണ്ടാകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ലഭിക്കും. എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായം: 1994 ജനുവരി രണ്ടിനും 1999 ജൂലൈ 1 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

ശാരീരിക യോഗ്യത: ഉയരം 157 സെ. മീ, പ്രായത്തിനനുസരിച്ച് തൂക്കം. മികച്ച കാഴ്ച ശക്തി, വര്‍ണ്ണാന്ധത, നിശാന്ധത, എന്നിവ ഉണ്ടായിരിക്കാന്‍ പാടില്ല.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾ www.joinindiannavy.gov.in എന്ന സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25

Share: