ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ

തൃശൂർ: കോടതിയിലേക്കുള്ള ഡിജിറ്റൽ ജോലികൾക്കും വ്യാവസായിക ട്രിബ്യൂണൽ ഓഫീസിലേക്കുമായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഐടി/കമ്പ്യൂട്ടർ സയൻസിൽ ബിടെക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത. ഓഫീസ് ഓട്ടോമേഷനിലോ ഡിജിറ്റലൈസേഷനിലോ പരിചയമുള്ളവർക്ക് മുൻഗണന. ആറ് മാസത്തേക്കാണ് നിയമനം
താല്പര്യമുള്ളവർ പാസ്പോർട്ട് ഫോട്ടോയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റോട് കൂടി ഇമെയിൽ മുഖേനയോ പോസ്റ്റ് വഴിയോ സെപ്റ്റംബർ 16ന് വൈകീട്ട് 3 മണിക്ക് മുൻപ് അപേക്ഷിക്കണം.
അപേക്ഷകന്റെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് എംപ്ലോയീസ് ഇൻഷുറൻസ് കോടതി ഓഫീസിൽ എത്തിച്ചേരണം.
ഫോൺ: 0487 2360699.