ബ്ലോക്ക് പഞ്ചായത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ

Share:

തൃശൂർ : ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് പ്രസവാവധി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

ആറുമാസമാണ് കാലാവധി. അപേക്ഷകൾ ജൂൺ 16 വൈകീട്ട് 5 മണി വരെ അയയ്ക്കാം. അപേക്ഷകൾ പഞ്ചായത്ത് ഓഫീസിലും സ്വീകരിക്കുന്നതാണ്. ബി ടെക് സിവിൽ എഞ്ചിനീയറിംഗാണ് യോഗ്യതയായി പരിഗണിച്ചിട്ടുള്ളത്. ഈ പദ്ധതിയിൽ മുൻപ് പ്രവർത്തിച്ചിട്ടുള്ള വർക്ക് മുൻഗണന ലഭിക്കുമെന്നും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Share: