സീനിയോറിറ്റി നഷ്ടമായവര്‍ക്ക് നവംബര്‍ 30 വരെ പുതുക്കാന്‍ അവസരം
മലപ്പുറം: 2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് 2021 നവംബര്‍ 30 വരെ പുതുക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെമെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പൊതുമേഖലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നോണ്‍ ജോയിനിങ് സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും സീനിയോറിറ്റി പുന:സ്ഥാപിച്ച് നല്‍കും. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡും മറ്റ് അനുബന്ധ രേഖകളും രജിസ്‌ട്രേഷന്‍ റദ്ദാകുന്നതു വരെ നിലവിലിരുന്ന/ നിലവിലുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നവംബര്‍ 30 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഹാജരാക്കി സീനിയോറിറ്റി പുന:സ്ഥാപിക്കാം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ www.eemployment.kerala.gov.in എന്ന രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴിയും രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് പൊന്നാനി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.