എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിലെ ജൂനിയർ മാനേജർ (പർചെയ്സ്), പേഴ്സണൽ ഓഫീസർ, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്), മാനേജർ (മാർക്കറ്റിംഗ്), മാനേജർ (പ്രോജക്ട്സ്/എൻജിനിയറിങ്/മെറ്റീരിയൽസ്), അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്), ഡെപ്യൂട്ടി മാനേജർ (പി ആന്റ് എ), സീനിയർ മാനേജർ (ടെക്നിക്കൽ) തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്്സ്ചേഞ്ച് വഴി സ്ഥിര നിയമനം നടത്തുന്നു. തസ്തികകളെ സംബന്ധിച്ച വിശദവിവരം തിരുവനന്തപുരം പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ ലഭിക്കും.
പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
വിലാസം: പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം,
ഫോൺ: 0471 2330756,
ഇ-മെയിൽ: peeotvpm.emp.lbr@kerala.gov.in