ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനില്‍ ഒഴിവുകൾ.

264
0
Share:

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 506 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് ഓപ്പറേഷന്‍(ഗ്രേഡ് 1),ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് ഓപ്പറേഷന്‍(ഗ്രേഡ്II) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം .

ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍
ഒഴിവുകളുടെ എണ്ണം : 100
ശമ്പളം: 19032 രൂപ
പ്രായം: 2018 ഓഗസ്റ്റ് 31-ന് 28 കവിയരുത്.
യോഗ്യത: ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ./ ബി.ടെക്ക്.

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് ഓപ്പറേഷന്‍(ഗ്രേഡ് 1)
ഒഴിവുകളുടെ എണ്ണം: 300
ശമ്പളം: 17498 രൂപ
പ്രായം: 2018 ഓഗസ്റ്റ് 31-ന് 25 കവിയരുത്.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സ്റ്റേറ്റ് ടെക്നിക്കല്‍ എജുക്കേഷന്‍ അംഗീകാരമുള്ള മൂന്ന് വര്‍ഷ ഡിപ്ലോമ.

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഫീല്‍ഡ് ഓപ്പറേഷന്‍(ഗ്രേഡ് II)
ഒഴിവുകളുടെ എണ്ണം: 106
ശമ്പളം: 15912 രൂപ
പ്രായം: 2018 ഓഗസ്റ്റ് 31-ന് 25 കവിയരുത്.
യോഗ്യത: ഇലക്ട്രോണിക് മെക്കാനിക്ക്/ R&TV/ ഇലക്ട്രിക്കല്‍/ ഫിറ്റര്‍ ട്രേഡില്‍ രണ്ടുവര്‍ഷത്തെ ഐ.ടി.ഐ.

തിരഞ്ഞെടുപ്പ്: ഹൈദരാബാദില്‍വെച്ച് നടത്തുന്ന എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിലൂടെയാണ് തിരഞ്ഞെടുപ്പ്.
http://careers.ecil.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് തപാലിലും അയയ്ക്കണം.
പ്രിന്റൗട്ട് അയയ്‌ക്കേണ്ട വിലാസം: Personnel Manager-Recruitment, Personnel Group, Recruitment Section, ELECTRONICS CORPORATION OF INDIA LIMITED, ECIL (Post), Hyderabad – 500 062, Telangana State.

അവസാന തീയതി: ഒക്ടോബര്‍ 8

TagsEcil
Share: