വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

301
0
Share:

കണ്ണൂർ: ബീഡിത്തൊഴിലാളികള്‍, സിനിമ മേഖലയിലെ തൊഴിലാളികള്‍, നീറ്റുകക്ക, ഡോളമൈറ്റ് ഖനിത്തൊഴിലാളികള്‍ എന്നിവരുടെ മക്കള്‍ക്കുള്ള 2020 – 21 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥിയുടെ പേരില്‍ കോര്‍ ബാങ്കിംഗ് സൗകര്യവും എന്‍ ഇ എഫ് ടി സൗകര്യവുമുള്ള എതെങ്കിലും ഒരു ബാങ്കില്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. scholarships.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ഇതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സപ്തംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2700995, 2938212.

Share: