പഠന ധനസഹായം: ഇപ്പോൾ അപേക്ഷിക്കാം

321
0
Share:

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ റ്റി.എസ്.പി ഗ്രാന്റ് – ഇന്‍ എയ്ഡില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോഴ്‌സ്, എന്‍ജിനീയറിങ് കോഴ്‌സ്, ബിരുദാനന്തര / ഗവേഷണ കോഴ്‌സ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് എന്‍ട്രന്‍സ് കോച്ചിങ്, മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നീ കോഴ്‌സുകള്‍ക്ക് പഠനം നടത്തിവരുന്ന ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികളോ നടത്തുന്ന എല്ലാത്തരം കോഴ്‌സുകളിലും കേന്ദ്ര സംസ്ഥാനതല പ്രവേശന പരീക്ഷയില്‍ യോഗ്യത നേടി പഠനം നടത്തി വരുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷകര്‍ ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് പ്രോജക്ടാഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജങ്ഷന്‍, നെടുമങ്ങാട്, പി.ഒ, എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.

Share: