ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍: ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കാം

937
0
Share:

സംസ്ഥാന ഐ.ടി മിഷന്റെ നിയന്ത്രണത്തിലുള്ള ഇ -ഡിസ്ട്രിക്ട് പോര്‍ട്ടല്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. https://kerala.gov.in/discussion-forum എന്ന ലിങ്കില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള പോര്‍ട്ടലിന്റെ പോരായ്മകളും പുതുതായി ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങളും നവംബര്‍ 15 വരെ രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ മുഖേന റവന്യൂ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍, വനം വകുപ്പിന്റെ വന്യജീവി ആക്രമണത്തിന്റെ നഷ്ടപരിഹാരം നല്‍കുന്ന സേവനങ്ങള്‍ കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങളുമാണ് പോര്‍ട്ടല്‍ മുഖേന നല്‍കിവരുന്നത്.

Share: