ഇസിജി ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്: താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഇസിജി ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഇസിജിയില്‍ വിഎച്ച്എസ്സി സര്‍ട്ടിഫിക്കറ്റ്, പി.എസ്.സി അംഗീകരിച്ച ഇസിജി ടെക്‌നീഷ്യന്‍ കോഴ്‌സ്.
ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രില്‍ 10-ന് വൈകിട്ട് അഞ്ചിനു മുമ്പായി അയക്കണം.
ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഇസിജി ടെക്‌നീഷ്യന്‍ എന്ന് ഇമെയില്‍ സബ്ജ്ക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ കോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.