ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം

Share:

എറണാകുളം: ഗവണ്‍മെൻറ് സ്ഥാപനത്തില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ രണ്ട് ഇ.സി.ജി ടെക്‌നീഷ്യന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ന്യൂറോ ടെക്‌നോളജിയില്‍ ഡിപ്ലോമയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളതുമായ മെഡിക്കല്‍ കോളേജില്‍ ആറുമാസമെങ്കിലും ഇന്റേണ്‍ഷിപ്പ് ചെയ്തവരുമായിരിക്കണം അപേക്ഷകര്‍.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 26 നകം നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

 

Share: