Was, Were വരുന്ന വാചകങ്ങള്‍

Share:
  • പ്രൊഫ. ബലറാം മൂസദ്

‘ആകുന്നു എന്നര്‍ത്ഥം വരുന്ന is, are, am എന്നീ ക്രിയകള്‍ ഉപയോഗിച്ചുള്ള വാചക ഘടന പരിചയപ്പെട്ടുവല്ലോ. അവയുടെ ഭൂതകാലക്രിയ (Past Tense)കളായ was, were ഉപയോഗിച്ചുള്ള വാചകങ്ങളാകട്ടെ അടുത്ത പഠന വിഷയം.

    ഇവിടെ കുറേക്കൂടി ലളിതമാണ് പ്രശ്നം. Singular-ന് was ഉം plural –ന് were-ഉം ഉപയോഗിക്കുന്നു. (You എപ്പോഴും plural ആണെന്ന് ആവര്‍ത്തിച്ച് സൂചിപ്പിച്ചുണ്ടല്ലോ.) താഴെ ചേര്‍ത്ത ഉദാഹരങ്ങള്‍ ശ്രദ്ധിക്കുക.

അയാള്‍ ദരിദ്രനായിരുന്നു.

He was poor.

അവര്‍ നല്ലവരായിരുന്നു.

They were good

ഞാന്‍ അന്നൊക്കെ സന്തോഷവാനായിരുന്നു.

I was happy then

അവന്‍ തളര്‍ന്നിരുന്നു.

He was tired

നിങ്ങള്‍ ഇന്നലെ വൈകിയിരുന്നു.

You were late yesterday

അവര്‍ ധനവാന്മാരയിരുന്നു.

They were rich

നിഷേധരൂപങ്ങള്‍

നിഷേധരൂപങ്ങള്‍ക്ക്‌ not ചേര്‍ക്കുകയേ വേണ്ടു.

അയാള്‍ ദരിദ്രനായിരുന്നില്ല.

He was not poor

അവര്‍ നല്ലവരായിരുന്നില്ല

They were not good

ഞാന്‍ വൈകിയിരുന്നില്ല 

I was not late

നിങ്ങള്‍ വൈകിയിരുന്നില്ല  

You were not late

ജോണ്‍ ക്രൂരനല്ലായിരുന്നു 

John was not cruel

മോഹന്‍ നിരക്ഷരനല്ലായിരുന്നു 

Mohan was not illiterate 

അവർ പഠിച്ചവരായിരുന്നില്ല 

They were not educated

ചോദ്യ രൂപങ്ങള്‍

ചോദ്യ രൂപങ്ങള്‍ക്ക്‌ ക്രിയ ആദ്യവും കര്‍ത്താവ് പിറകെയും വരുന്നു.

അവന്‍ നല്ലവനായിരുന്നോ?

Was he good?

അവര്‍ ദരിദ്രരായിരുന്നോ?

Were they poor?

അവന്‍ കുപിതനായിരുന്നോ? 

Was he angry?

ഞാന്‍ വൈകിയിരുന്നോ? 

Was I late?

ട്രെയിന്‍ വൈകിയിരുന്നോ?

Was the train late?

അവള്‍ വിവാഹിതയായിരുന്നോ?  

Was she married?

അവര്‍ ദുഖിതരായിരുന്നോ?

Were they sad?

നിങ്ങള്‍ സന്തോഷവനായിരുന്നോ? 

Were you happy?

EXERCISES

താഴെ ചേര്‍ത്ത വാചകങ്ങള്‍ ഇംഗ്ലീഷിലാക്കുക.

1.  അവന്‍ അന്ധനായിരുന്നു.

2.  അവള്‍ ബുദ്ധിയുള്ളവളായിരുന്നു

3.  ഞാന്‍ അജ്ഞനായിരുന്നു

4.  എല്ലാവരും അന്ധരായിരുന്നു.

5.  ഞങ്ങള്‍ കുപിതരായിരുന്നു

6.  അവര്‍ വൃദ്ധരായിരുന്നു

7.   അവള്‍ യുവതിയായിരുന്നു

8.  അവള്‍ വളരെ ചുറുചുറുക്കുള്ളവളായിരുന്നു

9.  അവര്‍ വിവേകമുള്ളവരായിരുന്നില്ല

10.  അവന്‍റെ സ്ഥിതി ദയനീയമല്ലായിരുന്നു.

11.  അവള്‍ സുരക്ഷിതയല്ലായിരുന്നു

12.  അവര്‍ ചെറുപ്പമല്ലായിരുന്നു.

13.  അവന്‍ പരിചയസമ്പന്നനായിരുന്നില്ല

14.  ഞങ്ങള്‍ മണ്ടന്മാരായിരുന്നില്ല

15.  അവള്‍ സുന്ദരിയായിരുന്നോ?

16.  അവന്‍ സുമുഖനായിരുന്നോ?

17.  ആ വാഹനം വേഗതയുള്ളതായിരുന്നോ?

18.  അവര്‍ തടിച്ചവരായിരുന്നോ?

19.  അവര്‍ വൃത്തിയുള്ളവരായിരുന്നോ?

20.  അവള്‍ അസ്വസ്ഥയായിരുന്നോ?

21.  അവള്‍ ക്ഷീണിതയായിരുന്നോ?

Answers

1.    He was blind

2.    She was intelligent

3.    I was ignorant

4.    All were blind

5.    We were angry

6.    They were old

7.    She was young

8.    She was very smart

9.    They were not wise

10.  His condition was not pathetic

11.   She was not safe

12.  They were not young

13.  He was not experienced

14.  We were not stupid

15.  Was she  beautiful

16.  Was  he handsome

17.  Was that vehicle fast?

18.  Were they fat

19.  Were they neat?

20.  Was she restless?

21.  Was she tired?

( ഇംഗ്ലീഷ് ഭാഷ സംബന്ധിച്ച പ്രാഥമിക പാഠങ്ങളാണ് ഈ പരമ്പരയിൽ പ്രതിപാദിക്കുന്നത്. ലോകനിലവാരത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനു കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷ് / അമേരിക്കൻ ഇംഗ്ലീഷിൽ സംസാരിച്ചു പഠിക്കുന്നതിനു info@careermagazine.in എന്ന ഇമെയിലിൽ ബന്ധപ്പെടുക .)

Share: