കേരള വനംവകുപ്പില്‍ ഡ്രൈവർ: ഒ.ബി.സിക്കാര്‍ക്ക് അവസരം
തിരുവനന്തപുരം: കേരള സര്‍ക്കാരിൻറെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെൻറ് ഡ്രൈവര്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചു . പത്താം ക്ലാസും ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് കേരള പി.എസ്.സി വഴി അപേക്ഷ നല്‍കാം.
ഒ.ബി.സി വിഭാഗത്തിൽ പെട്ടവർക്കാണ് അവസരം.
വനിതകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല.
അവസാന തീയതി- ഡിസംബര്‍ 20
തസ്തിക – കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെൻറില്‍ ഫോറസ്റ്റ് ഡ്രൈവര്‍.
കാറ്റഗറി നമ്പര്‍- 493/2023.
ഒഴിവുകൾ – 2
വിദ്യാഭ്യാസ യോഗ്യത- അംഗീകൃത ബോര്‍ഡിന് കീഴില്‍ എസ്.എസ്.എല്‍.സി. എല്‍.എം.വി, എച്ച്.ജി.എം.വി & എച്ച്.പി.എം.വി ലൈസന്‍സും, ഡ്രൈവിങ്ങില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
പ്രായപരിധി 23 മുതല്‍ 39 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ 02-01-1984നും 01-01-2000നും ഇടയില്‍ ജനിച്ചവരായിരിക്കണം.
നിയമനം കൊല്ലം, പാലക്കാട് ജില്ലകളിലേക്കാണ് നിയമനം.
ശമ്പളം – 26,500 രൂപ മുതല്‍ 60,700 രൂപ വരെ.
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സി നടത്തുന്ന പരീക്ഷ പാസായിരിക്കണം. ഔദ്യോഗിക നോട്ടിഫിക്കേഷനില്‍ പറയുന്ന ഫിസിക്കല്‍ ടെസ്റ്റും പാസായിരിക്കണം.
ഫിസിക്കല്‍ ഫിറ്റ്‌നസ് നീളം- 168 സെ.മീറ്ററിന് മുകളില്‍ നെഞ്ചളവ്: കുറഞ്ഞത് 81 സെ.മീ, 5 സെ.മീ എക്‌സ്പാന്‍ഷനും ഉണ്ടായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.keralapsc.gov.in/ സന്ദര്‍ശിക്കുക.
ഔദ്യോഗിക വിജ്ഞാപനത്തിനായി ഔദ്യോഗിക വിജ്ഞാപനത്തിനായി https://www.keralapsc.gov.in/sites/default/files/2023-11/noti-493-23.pdf സന്ദര്‍ശിക്കുക.