ഡ്രോയിങ് ടീച്ചർ ഒഴിവ്

Share:

തിരുവനന്തപുരം : എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കേൾവിക്കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്.

പത്താംക്ലാസ് വിജയം, ഡ്രോയിങ്ങിൽ/ പെയിൻ റിം ങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം എന്നിവയാണ് യോഗ്യത. യോഗ്യതപരീക്ഷയും പാസായിരിക്കണം.

പ്രായപരിധി: 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും).

നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെൻ റ് എക്സ്ചേഞ്ചുകളിൽ ആഗസ്റ്റ് 13ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

Share: