ഡോക്ടര്‍ ഒഴിവ്
തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റൻറ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക (അഡ്‌ഹോക്ക്) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 28 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖകള്‍, ആധാര്‍/ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ രേഖകളുടെ പകര്‍പ്പ് സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കണം.
അഭിമുഖം സെപ്റ്റംബര്‍ 29 ന് രാവിലെ 10.30 ന് നടക്കും.