ഡോക്ടര്‍ നിയമനം: അഭിമുഖം 21 ന്

പാലക്കാട് : മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തിക്കയില് താത്ക്കാലിക നിയമനം. എം.ബി.ബി.എസാണ് യോഗ്യത. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം.
പ്രായപരിധി 25 നും 55 നും ഇടയില്‍.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി മാര്‍ച്ച് 21 ന് രാവിലെ 10.30 ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍- 0491- 2816011