താത്ക്കാലിക നിയമനം

Share:

കോഴിക്കോട് : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിവിധ കാര്യാലയങ്ങളിലേക്ക് പോഷൺ അഭിയാൻ പദ്ധതി പ്രകാരം ഒഴിവുളള ജില്ലാ പ്രൊജക്ട് അസിസ്റ്റൻറ് , ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

യോഗ്യതയുള്ളവർ വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി തപാലിലോ നേരിട്ടോ അപേക്ഷ എത്തിക്കണം.

വിലാസം: പോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ, സിവിൽ സ്റ്റേഷൻ, സി ബ്ലോക്ക്, രണ്ടാം നില, കോഴിക്കോട്, പിൻ 673020

Share: