ഡിപ്ലോമ കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു

Share:

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെൻറിൻറെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാന്‍സ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

എസ്.സി/ എസ്.റ്റി മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.

കോഴ്‌സുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോമും, രജിസ്‌ട്രേഷന്‍ ഫീസായ 150/- രൂപയുടെ (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100/ രൂപ) ഡി.ഡിയും ജൂലൈ 15 വൈകുന്നേരം നാലു മണിക്കു മുന്‍പായി അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണമെന്ന് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ അറിയിച്ചു.

Share: