ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
നമ്പര്‍: 26/സി/ഇ/കെ.ഡി.ആര്‍.ബി/2015
വിജ്ഞാപന തീയതി: 06.12.17
അവസാന തീയതി: 05.1.2018
തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍(സിവില്‍),
ഓവര്‍സീയര്‍ ഗ്രേഡ്-3(സിവില്‍), തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പര്‍: 1/2017
അസിസ്റ്റന്‍റ് എന്‍ജിനീയര്‍:
ശമ്പളം: 39500 – 83000 രൂപ
യോഗ്യതകള്‍: കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്നും സിവില്‍
എന്‍ജിനീയറിങ്ങില്‍ ലഭിച്ച ബിരുദം.
അല്ലെങ്കില്‍
ചെന്നൈ സര്‍വകലാശാലകളില്‍ നിന്നുമുള്ള ബി.ഇ(BE) സിവില്‍ ബിരുദം. അല്ലെങ്കില്‍
ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് എന്‍ജിനീയെഴ്സ് ഇന്ത്യ നല്‍കുന്ന സിവില്‍
എന്‍ജിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പര്‍ ഷിപ്പ് ഡിപ്ലോമ.
അല്ലെങ്കില്‍
ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഇന്ത്യ നല്‍കുന്ന സിവില്‍
എന്‍ജിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷയുടെ സെക്ഷന്‍ എ
യും ബി യും പാസായിരിക്കണം.
അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാ ശാലകള്‍ അംഗീകരിച്ച
തത്തുല്യമായ മറ്റ് യോഗ്യതകള്‍.
ഒഴിവുകള്‍: 7
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായ പരിധി: 21-40 (2.1.1977 നും 1.1.1996 നും ഇടയില്‍ ജനിച്ചവര്‍)
അപേക്ഷാ ഫീസ്: 500 രൂപ (പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 300 രൂപ)
കാറ്റഗറി നമ്പര്‍: 2/2017
ഓവര്‍സീയര്‍ ഗ്രേഡ് III (സിവില്‍)
ശമ്പളം: 19000 – 43600 രൂപ
യോഗ്യതകള്‍: എസ്.എസ്.എല്‍.സി പാസായിരിക്കണം.
സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ അല്ലെങ്കില്‍ എം.ജി.ടി (മദ്രാസ്
ഗവര്‍ന്മെന്റ് ടെക്നിക്കല്‍ എക്സാമിനേഷന്‍ )യിലുള്ള ഗ്രൂപ്പ്
സര്‍ട്ടിഫിക്കറ്റ്.
അല്ലെങ്കില്‍
ഇന്ത്യാ ഗവര്‍മെന്‍റിന്‍റെ കീഴിലുള്ള ഏതെങ്കിലും ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ് സെന്‍ററില്‍ നിന്ന് 18 മാസത്തെ കോഴ്സിനു ശേഷം (6 മാസത്തെ
പ്രായോഗിക പരിശീലനത്തോടൊപ്പം) ലഭിച്ച ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍ )
ഡിപ്ലോമ.
അല്ലെങ്കില്‍
കേരള സര്‍ക്കാര്‍ നടത്തുന്ന ഓവര്‍സിയെഴ്സ് കോഴ്സ് പരീക്ഷ പാസായിരിക്കണം.
അല്ലെങ്കില്‍
കേരള സര്‍ക്കാര്‍ നല്‍കുന്ന സിവില്‍ എന്‍ജിനീയറിങ്ങിലുള്ള ഐ.ടി.ഐ,
സര്‍ട്ടിഫിക്കറ്റ്
അല്ലെങ്കില്‍
ഇന്ത്യാ ഗവര്‍മെന്റ് നടത്തുന്ന ഏതെങ്കിലും ഐ.ടി.സിയുടെ കീഴില്‍ 18
മാസത്തെ പഠനത്തിനു ശേഷം കരസ്ഥമാക്കിയ ഡ്രാഫ്റ്റ്സ്മാന്‍ സിവിലിലുള്ള
സെക്കന്‍ഡ് ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്
അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
ഒഴിവുകളുടെ എണ്ണം: 29
നിയമന രീതി: നേരിട്ടുള്ള നിയമനം
പ്രായ പരിധി: 18-36 (2.1.1981 നും 1.1.1999നും ഇടയില്‍ ജനിച്ചവര്‍)
അപേക്ഷാ ഫീസ്: 300 രൂപ (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും 200 രൂപ)
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ വെബ്സൈറ്റില്‍ ( www.kdrb.kerala.gov.in ) ഒറ്റതവണ
രജിസ്ട്രേഷന്‍ നടത്തിയതിനു ശേഷം ഓണ്‍ ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍,
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 05.1.2018 അര്‍ദ്ധ രാത്രി 12 മണി വരെ.