ഡെപ്യൂട്ടേഷന്‍

Share:
 
    കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയിലുള്ള ഉദ്യോഗസ്ഥരെയും ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ എല്‍.ഡി.സി/യു.ഡി.സി തസ്തികയിലുള്ളവരേയും പരിഗണിക്കും. അപേക്ഷകള്‍ വകുപ്പ് മേധാവിയുടെ എന്‍.ഒ.സി. വിശദമായ ബയോഡേറ്റ സഹിതം ഏപ്രില്‍ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്. ജനറല്‍ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ ലഭിക്കണം.
Share: