ഡെപ്യൂട്ടേഷന് അപേക്ഷിക്കാം

Share:

തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയിലോ, ടൈപ്പിസ്റ്റ്/കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലോ ജോലി നോക്കുന്ന, സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദവും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നുള്ള ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റുമുള്ള ഉദ്യോഗസ്ഥര്‍ക്ക്, ഉചിതമാര്‍ഗേണ ജൂലൈ 17 നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ് സമുച്ചയം, എല്‍.എം.എസ്. ജംഗ്ഷന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.

Share: