ദ​​​​ന്തഡോ​​​​ക്ട​​​​ർ: 54 ഒ​​​​ഴി​​​​വുകൾ

Share:

ഷോ​​​​ർ​​​​ട്ട്സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് ആ​​​​ർ​​​​മി ഡെ​​​​ന്‍റ​​​​ൽ കോ​​​​ർ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
54 ഒ​​​​ഴി​​​​വാ​​​​ണു​​​​ള്ള​​​​ത്.

യോഗ്യത : ബി​​​​ഡി​​​​എ​​​​സ് ( 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കി​​​​ൽ കു​​​​റ​​​​യാ​​​​തെ നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.) അ​​​​ല്ലെ​​​​ങ്കി​​​​ൽ എം​​​​ഡി​​​​എ​​​​സ്. 2019 ഓ​​​​ഗ​​​​സ്റ്റി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ന്‍റേ​​​ൺ​​​​ഷി​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യം: 2019 ഡി​​​​സം​​​​ബ​​​​റി​​​​ൽ 31 ന് 45 ​​​​വ​​​​യ​​​​സി​​​​ൽ താ​​​​ഴെ.

ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ​​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ക്യാ​​​​പ്റ്റ​​​​ൻ റാ​​​​ങ്കി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം.

ശ​​​​മ്പളം: 15,600- 39,100 വ​​​​രെ. മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം-www.indianarmy.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ത്ത അ​​​​പേ​​​​ക്ഷാ ഫോം ​​​​പൂ​​​​രി​​​​പ്പി​​​​ച്ച് പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ ഒ​​​​ട്ടി​​​​ച്ച് ഒ​​​​പ്പും സ​​​​ഹി​​​​തം ത​​​​പാ​​​​ലി​​​​ൽ അ​​​​യ​​​​യ്ക്കു​​​​ക.

അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പും വ​​​​യ്ക്ക​​​​ണം.

ബി​​​​ഡി​​​​എ​​​​സ്/ എം​​​​ഡി​​​​എ​​​​സ് ബി​​​​രു​​​​ദം, പ്രാ​​​​യം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ​​​​ത്താം​​​​ക്ലാ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ഡെ​​​​ന്‍റ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ബി​​​​ഡി​​​​എ​​​​സ് ഫൈ​​​​ന​​​​ൽ ഇ​​​​യ​​​​ർ​​​​ മാ​​​​ർ​​​​ക്ക് ഷീ​​​​റ്റ്, ഇ​​​​ന്‍റേ​​​​ണ്‍​ഷി​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യു​​​​ടെ അ​​​​റ്റ​​​​സ്റ്റ​​​​ഡ് കോ​​​​പ്പി, ഡെ​​​​ന്‍റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര പ​​​​ത്ര​​​​ത്തി​​​​ന്‍റെ കോ​​​​പ്പി, ബി​​​​ഡി​​​​എ​​​​സ് പ​​​​രീ​​​​ക്ഷ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നെ​​​​ടു​​​​ത്ത ശ്ര​​​​മ​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ച്ച് കോ​​​​ള​​​​ജ് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ഇ​​​​പ്പോ​​​​ൾ ജോ​​​​ലി ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ- എ​​​​ൻ​​​​ഒ​​​​സി, സ്വ​​​​ന്തം മേ​​​​ൽ​​​​വി​​​​ലാ​​​​സ​​​​മെ​​​​ഴു​​​​തി​​​​യ പോ​​​​സ്റ്റ് കാ​​​​ർ​​​​ഡ്, സ്വ​​​​ന്തം മേ​​​​ൽ​​​​വി​​​​ലാ​​​​സ​​​​മെ​​​​ഴു​​​​തി ആ​​​​റു​​​​രൂ​​​​പ​​​​യു​​​​ടെ സ്റ്റാ​​​​ന്പ് ഒ​​​​ട്ടി​​​​ച്ച പോ​​​​സ്റ്റ​​​​ൽ ക​​​​വ​​​​ർ.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ലാ​​​​സം- Director General Armed Forces Medical Services (DGAFMS/DENTAL) Room No.25 L Block Ministry Of Defence Delhi- 110001.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 31.

Tagsdental
Share: