ആയുഷ് ബിരുദ കോഴ്‌സ്, ബി.എച്ച്.എം.എസ് പ്രവേശനം
കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആയുര്‍വേദ/സിദ്ധ/യുനാനി കോളേജുകളിലെ 2018 -19 അധ്യയന വര്‍ഷത്തെ ആയുഷ് ബിരുദ കോഴ്‌സുകളായ ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് എന്നിവയിലെ പ്രവേശനം സി.ബി.എസ്.ഇ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET -UG 2018) ലെ പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ആയുഷ് നടത്തുന്ന അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകളിലേയ്ക്കുളള പ്രവേശനം നാഷണല്‍ എലിജിബിലിറ്റി -കം- എന്‍ട്രന്‍സ് ടെസ്റ്റ് മുഖേന മാത്രമേ നടത്താന്‍ പാടുളളുവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ 2018 -19 അധ്യയന വര്‍ഷത്തെ ബി.എച്ച്.എം.എസ് കോഴ്‌സിലേയ്ക്കുളള പ്രവേശനം മെയ് ആറിന് സി.ബി.എസ്.ഇ നടത്തുന്ന നീറ്റ് (യു.ജി) 2018 പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെരിറ്റ് ലിസ്റ്റില്‍ നിന്ന് ആയിരിക്കുമെന്നും തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.