ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA) അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ഡി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം.
അപേക്ഷ www.scolekerala.org ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
കോഴ്‌സ് കാലാവധി 6 മാസം (ആകെ 240 മണിക്കൂർ) ആണ്.
5,300 രൂപയാണ് കോഴ്‌സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാവുന്നതാണ്. പിഴ കൂടാതെ നവംബർ 10 വരെയും 60 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
വിദ്യാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗം അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ കേരള വെബ്‌സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0471-2342950, 2342271, 2342369.