ഡേറ്റ സയൻസ് ആൻഡ് മാനേജ്മെൻറ് : ജൂൺ 10 വരെ അപേക്ഷിക്കാം
മധ്യപ്രദേശ്: ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ.ഐ.എം.) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ സംയുക്തമായി നടത്തുന്ന രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്.സി.) ഇൻ ഡേറ്റ സയൻസ് ആൻഡ് മാനേജ്മെൻറ് (ഓൺലൈൻ മാസ്റ്റേഴ്സ് ഡിഗ്രി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
200 പേർക്കാണ് പ്രവേശനം. ബിരുദധാരികൾക്കും വർക്കിങ് പ്രൊഫഷണലുകൾക്കും ഏറെ അനുയോജ്യമായ കോഴ്സാണിത്. 2022 ആഗസ്റ്റ് 11 മുതൽ കോഴ്സ് ആരംഭിക്കും.
വിഷയങ്ങൾ: പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സ്ട്രക്ചേഴ്സ്, ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാനേജീരിയൽ കമ്യൂണിക്കേഷൻ, ഓർഗനൈസേഷനൽ ബിഹേവിയർ, ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമൻറിസോഴ്സ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെൻറ്, ബിസിനസ് അനലിറ്റിക്സ്, ഡേറ്റ വിഷ്വലൈസേഷൻ ആൻഡ് സ്റ്റോറി ടെല്ലിങ് മുതലായവ.
യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ടെക്/ബി.ഇ/ബി.എസ്/ബി.ഫാർമ/ബി.ആർക്/ബി.ഡെസ്/ബി.എഫ്. ടെക് /നാലുവർഷത്തെ ബി.എസ്.സി/എം.എസ്.സി./എം.സി.എ./എം.ബി.എ: പ്രാബല്യത്തിലുള്ള ഐ.ഐ.എം -കാറ്റ്/ഗേറ്റ്/ജിമാറ്റ്/ജി.ആർ.ഇ/ജാം ടെസ്റ്റ് സ്കോർ ഉണ്ടാകണം. അല്ലെങ്കിൽ ജൂലൈ മൂന്നിന് ഐ.ഐ.ടി ഇൻഡോർ നടത്തുന്ന ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (ഡിമാറ്റ്) യോഗ്യത നേടണം.
അപേക്ഷ ഫീസ്: 1770 രൂപ. ഡിമാറ്റ്ൽ പങ്കെടുക്കുന്നവർ 2360 രൂപ നൽകണം.
പ്രോഗ്രാം ഫീസ്: 12 ലക്ഷം രൂപ. ഗഡുക്കളായി അടക്കാം.
വിശദ വിവരങ്ങൾ https://msdsm.iiti.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10.
https://msjp.iiti.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.