മറൈന്‍ ഡാറ്റാ എന്യൂമറേറ്ററുടെ ഒഴിവ്

കാസർഗോഡ്: ഫിഷറീസ് വകുപ്പില്‍ കാസര്‍കോട് ജില്ലയില്‍ മറൈന്‍ ഡാറ്റാ ശേഖരണവും ജുവൈനല്‍ ഫിഷിങ് സംബന്ധിച്ച സര്‍വ്വേയുടെ വിവരശേഖരണവും നടത്തുന്നതിന് ഒരു പാര്‍ട്ടൈം ഡാറ്റാ എന്യൂമറേറ്ററുടെ ഒഴിവുണ്ട്.
ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഡിസംബര്‍ 18 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍.
ഫോണ്‍ 0467 2202537