ഡാറ്റാ എൻട്രി ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : വനിത ശിശു വികസന വകുപ്പിന് കീഴിലെ ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവർമെൻറ് ഓഫ് വുമണിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം, ഡാറ്റ മാനേജ്‌മെൻറ് പ്രോസസ്, ഡോക്യുമെൻ റേ ഷൻ ആൻറ് വെബ്ബ് ബേസ്ഡ് റിപ്പോർട്ടിങ് ഫോർമാറ്റ് എന്നീ വിഷയങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
പ്രായം: 40 വയസ്സ് കവിയരുത്.
അപേക്ഷാ ഫോറത്തിൻറ് മാതൃക ജില്ലാ വനിത ശിശുവികസന ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ വനിത ശിശുവികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0497 2700708.