ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, തെറാപ്പിസ്റ്റ് ഒഴിവ്

301
0
Share:

പത്തനംതിട്ട : ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള അഭിമുഖം സെപ് . 27 ന് രാവിലെ 10.30 ന് പത്തനംതിട്ട ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.

പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദം, ഡിസിഎ/തത്തുല്യം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പ്രവീണ്യം. കണ്‍സോളിഡേറ്റഡ് പേ 13500 രൂപ. ഒഴിവ് – ഒന്ന്.

തെറാപ്പിസ്റ്റ് തസ്തികയിലേക്കുളള അഭിമുഖം സെപ് . 27 ന് രാവിലെ 11ന്.

പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- ഒരു വര്‍ഷത്തെ ഗവ.അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്, കണ്‍സോളിഡേറ്റഡ് പേ 14000 രൂപ. ഒഴിവ് – രണ്ട്.

ഫോണ്‍ : 9072 650 492.

Share: