സൈബര്‍ശ്രീ; പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം

Share:

സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി തിരുവനന്തപുരത്ത് നടത്തുന്ന സോഫ്റ്റ്‌വെയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് പരിശീലനങ്ങളില്‍ 20 മുതല്‍ 26 വയസുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം – കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) അല്ലെങ്കില്‍ തത്തുല്യമായവ ജയിച്ചിരിക്കണം. കാലാവധി ഏഴു മാസം. പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും.
പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് – വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. പരിശീലന കാലാവധി ആറു മാസം. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ്/ബിരുദം ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ സ്റ്റൈപന്റ് 5000 രൂപ.
ടുഡി ആന്റ് ത്രീഡി ഗെയിം വികസന പരിശീലനം – എഞ്ചിനീയറിംഗ്/ എം.സി.എ/ബി.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി ആറു മാസം. പ്രതിമാസ സ്റ്റൈപന്റ് 3500 രൂപ.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ് സഹിതം ജൂലൈ 23 നകം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി. 81/2964, തൈക്കാട്.പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തില്‍ ഇ-മെയിലായും അയക്കാം.

ഫോണ്‍: 0471-2323949.

 

 

Share: