സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Share:

സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ യു.പി.എസ്.സി 2019 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രവേശനപരീക്ഷ മേയ് 27 ന് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലത്തുള്ള കേന്ദ്രത്തില്‍ നടക്കും. ജൂണ്‍ 11 ന് ക്ലാസുകള്‍ ആരംഭിക്കും.
50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. വിലാസം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ., പൊന്നാനി. പിന്‍ – 679573. ഫോണ്‍ : 0494 2665489.

പ്രൊഫ. ടി.വൈ. അരവിന്ദാക്ഷന്‍, കോ-ഓര്‍ഡിനേറ്റര്‍, ഐ.സി.എസ്.ആര്‍ 928755500.

www.ccek.org ല്‍ മേയ്  26 വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
e-mail : icsrgovt@gmail.com

Share: